17.1 C
New York
Thursday, March 23, 2023
Home India 24 മണിക്കൂറിനിടെ 11666 പേർക്ക് കോവിഡ്

24 മണിക്കൂറിനിടെ 11666 പേർക്ക് കോവിഡ്

ദൽഹി: : ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ 11,666: പകുതിയും കേരളത്തിൽ

ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ 11,666 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,01,193 ആയി. ദിനം പ്രതിയുള്ള രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

14,301 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,03,73,606 ആയി. 
123 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,53,847ആയി. കോവിഡ് മൂലമുള്ള മരണസംഖ്യയിലും കുറവ് വന്നിട്ടുണ്ട്. രാജ്യത്ത് ഇതു വരെ 23,55,979 പേരാണ് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചത്. 

ദേശീയതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ 40 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5659 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ.

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചേംബറിൽ നേരിട്ടെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രിട്ടന്‍റെ താൽപര്യം അറിയിച്ചത്. സംസ്ഥാനം...

തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്; വമ്പൻ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കർണാടകയിലെ വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാര്‍...

അരികൊമ്പനെ പിടികൂടാൻ പ്രത്യേക സംഘം,’ഓപ്പറേഷന്‍ അരിക്കൊമ്പൻ” ആക്ഷൻ പ്ലാൻ യോഗം ഇന്ന്.

മൂന്നാര്‍: ‘ഓപ്പറേഷന്‍ അരിക്കൊമ്പൻ” ആക്ഷന്‍ പ്ലാന്‍ ചര്‍ച്ചചെയ്യുന്നതിന് കളക്ടര്‍ ഷീബാ ജോര്‍ജിന്റെയും സി.സി.എഫ്. ആര്‍.എസ്. അരുണിന്റെയും നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നു. 25-ന് ആനയെ മയക്കുവെടിവെച്ച്‌ പിടികൂടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 24-ന്...

പാലക്കാട്‌ പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ.

പാലക്കാട്‌: പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് (39) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3...
WP2Social Auto Publish Powered By : XYZScripts.com
error: