17.1 C
New York
Friday, May 20, 2022
Home India ‍ഉന്നവോയിൽ ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി.

‍ഉന്നവോയിൽ ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി.

ഉന്നാവൊ: ഉത്തര്‍ പ്രദേശിലെ ‍ഉന്നാവൊയിൽ  നിന്നും നടുക്കുന്ന ഒരു വാർത്ത കൂടി. ‍ഉന്നവോയിൽ മൂന്ന് ദളിത് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ട് പേര്‍ മരിച്ചു. ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്. പശുവിന് പുല്ല് പറിക്കാന്‍ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടികളെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് മരിച്ചത്.

അസോഹ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ലക്‌നൗ ഐ.ജി. ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അങ്കണവാടി പ്രവേശനോത്സവം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

അങ്കണവാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ...

ഒമിക്രോണ്‍ ബിഎ.4 ആഘാതം ഇന്‍ഡ്യയിലും; ആദ്യ കേസ് ഹൈദരാബാദില്‍ കണ്ടെത്തി.

ഹൈദരാബാദ്: കോവിഡ് -19 ജനിതക നിരീക്ഷണ പരിപാടിയിലൂടെ വ്യാഴാഴ്ച ഹൈദരാബാദില്‍ ഒമിക്രോണിന്റെ ബിഎ.4 ഉപ വകഭേദത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ കേസ് കണ്ടെത്തി. ബിഎ.4 ഉപ വകഭേദത്തിന്റെ വിശദാംശങ്ങള്‍ മെയ് ഒമ്ബതിന് ഇന്‍ഡ്യയില്‍ നിന്ന് ഇത്തരം...

ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം ; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത...

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന്: ധനകാര്യവകുപ്പ് 30കോടി അനുവദിക്കും.

കെ.എസ് ആർ.ടി.സിയിൽ ഇന്ന് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യും. ധനകാര്യവകുപ്പിൽ നിന്ന് മുപ്പത് കോടിയോളം രൂപകൂടി അനുവദിക്കാനാണ് നീക്കം. ഇന്ന് ഗതാഗതമന്ത്രി ധനകാര്യമന്ത്രിയുമായി അവസാനവട്ട ചർച്ച നടത്തും. സർക്കാർ ഉറപ്പിൽ വായ്‌പ എടുക്കാൻ കെ.എസ്.ആർ.ടി.സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: