കോലഞ്ചേരി തിരുവാണിയൂർ പഴുക്കാമറ്റത്ത് നവജാതശിശുവിനെ അമ്മ പാറമടയിൽ കല്ലുകെട്ടി താഴ്ത്തി.
പ്രസവത്തെ തുടർന്നു രക്തസ്രാവം നിൽക്കാത്തതിനാൽ യുവതിയെ ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സിച്ച ഡോക്ടറോടാണ് യുവതി കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവിരമറിയിക്കുകയായിരുന്നു.
കുഞ്ഞിനെ പാറമടയിൽ കെട്ടി താഴ്ത്തിയെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പാറമടയിലെത്തി പരിശോധന നടത്തുകയാണ്. കുഞ്ഞിനെ കണ്ടെത്താൻ സ്കൂബാ ഡൈവിംഗ് വിദഗ്ധരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.