ഹൈക്കോടതി വിധി പാർശ്വവത്കൃത ജനവിഭാഗങ്ങളെ ഒന്നായിക്കാണണമെന്ന ചിന്തയിലേക്കു ബന്ധപ്പെട്ട ഭരണസമിതികളെ നയിക്കുമെന്നു കരുതുന്നുവെന്ന് മാർത്തോമ സഭാ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത
കേരളത്തിലെ ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷി പ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവ് ഇറക്കു ന്നതിന് കേരളാ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുക യാണല്ലോ ?
എല്ലാ ന്യൂനപക്ഷങ്ങൾക്കും തുല്യപരിഗണന ലഭിക്കണം .
അതിൽ ലിംഗവ്യത്യാസവും ഉണ്ടാവരുത് .
കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധി പാർശ്വവത്കൃത ജനവിഭാഗങ്ങളെ ഒന്നായിക്കാണണമെന്ന ചിന്തയിലേക്കു ബന്ധപ്പെട്ട ഭരണസമിതികളെ നയിക്കുമെന്നു കരുതുന്നു .
മതേതരത്വത്തിൽ അടിസ്ഥാനപ്പെട്ട ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്ന തീരുമാനങ്ങൾ മാത്രമേ കേരളാ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയുള്ളു എന്ന് പ്രതീക്ഷിക്കുന്നു എന്നും മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു.