17.1 C
New York
Thursday, August 18, 2022
Home India ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; ഒരാൾ മരിച്ചു.

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; ഒരാൾ മരിച്ചു.

ഷിംല:  ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഒരാൾ മരിച്ചു. ആറു പേരെ കാണാതായി. കനത്ത മഴയിൽ നിരവധി വീടുകൾ തകരുകയും  നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. കുളുജില്ലയിലെ മലാന, മണിക്കരാൻ തുടങ്ങിയ സ്ഥലങ്ങളാണ് ഒറ്റപ്പെട്ടത്. താഴ് വാരയിലെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുമായുള്ള ആശയവിനിമയം തടസ്സപ്പെടുകയും ചെയ്തു.

ഇന്നു രാവിലെയാണ് കുളുവിൽ മേഘ വിസ്‌ഫോടനമുണ്ടായത്. പലയിടത്തും ഉരുൾപൊട്ടി. നാലു പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായാണ് റിപ്പോർട്ട്. അതേസമയം, സിംലയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ചലാൽ മേഖലയിൽ നാലു പേർ പ്രളയത്തിൽ കാണാതായി. കഴിഞ്ഞ ഒരാഴ്ചയായി ഹിമാചൽ പ്രദേശിൽ ശക്തമായ മഴ തുടരുകയാണ്. മാലിനിയിലെ വൈദ്യുതി നിലയത്തിൽ ജോലി ചെയ്യുന്ന 25ലധികം ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു എന്നും അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികളെ അടക്കം രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, മഴ രക്ഷാരക്ഷാപ്രവർത്തനം ബാധിക്കുന്നുണ്ട്. സിർമൗർ, ബിലാസ്പൂർ, ഹാമിർപൂർ, മാഡി, ഉന ജില്ലകളിൽ ഇടിയോടുകൂടിയാ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: