2021ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ സൗദി അധികൃതർ പ്രഖ്യാപിച്ചു
. കൊവിഡ് സാഹചര്യത്തിൽ ആരോഗ്യ മുൻകരുതലുകൾക്ക് അനുസൃതമായ മാർഗനിർദേശങ്ങളാണ് പുറത്തുവിട്ടത്.
18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നൽകുകയുള്ളൂ.
തീർത്ഥാടകരും, ഹജ്ജ് സേവനത്തിനെത്തുന്നവരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.
വിദേശ തീർത്ഥാടകർ സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാക്സിനും, പി.സി.ആർ പരിശോധനയും പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം സൗദിക്ക് അകത്തുള്ള ആയിരത്തോളം പേർ മാത്രമാണ് ഹജ്ജ് ചെയ്തത്.
എന്നാൽ ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജിന് അനുമതി നൽകും.
കഴിഞ്ഞ വർഷത്തെപോലെ കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും ഈ തവണയും ഹജ്ജ്.