സ്വയം കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന കിറ്റ് ഉടൻ വിപണിയിൽ
കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ളഇന്ത്യയുടെ ആദ്യത്തെ കിറ്റ് ‘കോവിസെൽഫ്’ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകും.
250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സർക്കാരിന്റെ ഇ-മാർക്കറ്റിങ് സൈറ്റിലും ലഭിക്കും.
സ്വയം കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ.സി.എം.ആർ. അനുമതി നൽകിയിരുന്നു. 250 രൂപയുടെ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജൻ പരിശോധനയുടെ ഫലം 15 മിനിറ്റിൽ അറിയാം. കോവിഡ്-19-ന്റെ ലക്ഷണമുള്ളവർ മാത്രം കിറ്റ് ഉപയോഗിച്ചാൽ മതി. തുടർച്ചയായുള്ള പരിശോധനയും ആവശ്യമില്ല. പോസിറ്റീവ് ആണെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവർക്ക് നെഗറ്റീവ് ഫലം ലഭിച്ചാൽ ഉടൻ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം.