സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയ്ക്ക് ഇന്ത്യയിൽ നിയന്ത്രണം വരുമന്ന് ആശങ്ക
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായി ഏർപ്പെടുത്തിയ മാർഗനിർദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം നേരിടുമോയെന്ന ആശങ്ക ഉയരുന്നത്.
മെയ് 25 വരെയാണ് മാർഗനിർദേശങ്ങൾ അനുസരിക്കുന്നത് നൽകിയിരുന്ന സമയപരിധി.
ഫെയ്സ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളൊന്നും പുതിയ നിർദേശങ്ങൾ പാലിക്കാൻ തയാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് മെയ് 26-ാം തീയതി മുതൽ ഇവയ്ക്ക് വിലക്ക് ഉണ്ടായേക്കുമോയെന്ന ആശങ്കകൾ ഉയരുന്നത്
Facebook Comments