സൂപ്പർ പോരാട്ടം സമനിലയിൽ
യൂറോപ്പിലെ വമ്പൻമാരായ സ്പെയിനും പോർച്ചുഗലും നേർക്കുനേർ വന്ന അന്താരാഷ്ട്ര സൗഹൃദ മത്സരം വിരസമായ സമനിലയിൽ കലാശിച്ചു. സൂപ്പർ താരങ്ങളെല്ലാം അണിനിരന്നിട്ടും ഇരുടീമിനും ഗോൾ കണ്ടെത്താനായില്ല.
മറ്റൊരു മത്സരത്തിൽ ഇറ്റലി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെ തകർത്തു.