17.1 C
New York
Thursday, January 27, 2022
Home India സി.പി.എമ്മിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

സി.പി.എമ്മിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

സി.പി.എമ്മിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
കേരളത്തെ രക്ഷിക്കാന്‍ സി.പി.എമ്മിന്റെ കയ്യില്‍ ഒന്നുമില്ല

പെരിന്തല്‍മണ്ണ: സംസ്ഥാനം അകപ്പെട്ടിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സി.പി.എമ്മിന്റെ കയ്യില്‍ ഒന്നുമില്ലെന്ന് രാഹുല്‍ഗാന്ധി എം.പി. യു.ഡി.എഫ് പാര്‍ലമെന്റ് സ്ഥാനാര്‍ഥി എം.പി അബ്ദുസമദ് സമദാനി, നിയമസഭാ സ്ഥാനാര്‍ഥികളായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി എന്നിവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നടത്തിയ റോഡ് ഷോയില്‍ സംസാക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയോ ജീവിതം വഴിമുട്ടിയ സാധാരണക്കാരുടെയോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സി.പി.എമ്മിന് ഒന്നും മുന്നോട്ട് വെക്കാനില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്ടിച്ച പരാതീനതകള്‍ക്ക് പരിഹാരമാണ് യു.ഡി.എഫ് തേടുന്നത്. ഇടതുപക്ഷത്തിന്റെ പക്കല്‍ ഇതിന് പരിഹാരങ്ങളൊന്നുമില്ല. ഇന്ധനമില്ലാത്ത വാഹനത്തില്‍ താക്കോലിട്ട് തിരിക്കുകയും ആക്‌സിലേറ്റര്‍ അമര്‍ത്തുകയും ചെയ്ത് വാഹനം ഓടിക്കുന്നതായി ഭാവിക്കുകയാണ് മുഖ്യമന്ത്രി. ജനങ്ങളുെട അക്കൗണ്ടില്‍ പണമിട്ട് കൊടുത്തു കൊണ്ട് യു.ഡി.എഫ് ഇതിന് പരിഹാരം കാണും. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില കണക്കി ഉല്‍പാദന ക്ഷമത കൂട്ടും. പാര്‍ട്ടി വളര്‍ത്താനും പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്‍കാനുമുള്ള പദ്ധതിയല്ല യു.ഡി.എഫിന്റെ കൈവശം. ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിച്ച് തയ്യാറാക്കിയ പ്രകടന പത്രികയാണ് കൈയ്യിലുള്ളത്. അമ്മമാര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് പ്രകടന പത്രിക തയ്യാറാക്കിയത്. ജനഹിതമാണ് യു.ഡി.എഫ് നടപ്പാക്കുന്നത്. നാടിനെയും നാട്ടുകാരെയും മനസിലാക്കാന്‍ സി.പി.എമ്മിനെ പോലെ കാറല്‍മാക്‌സിന്റെ പുസ്തകം വായിക്കേണ്ടതില്ല. ജനങ്ങളിലേക്ക് ഇറങ്ങിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിത രാമമൂർത്തി : മയൂഖം വേഷ വിധാന മത്സര വിജയി

ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി. മത്സരങ്ങൾ തത്സമയം ഫ്ലവർസ് ടിവിയിൽ...

ഓർമ്മകൾ മായുന്നു ( കവിത )

മറന്നുപോകുന്നു മനസിലോർമ്മകൾമറഞ്ഞു പോകുന്നു കണ്ണിലീകാഴ്ചകളൊക്കെയും.വിങ്ങുന്നു മാനസം കാഴ്ചയില്ലാതെവരളുന്നു മിഴികൾ -ഉഗ്രമാം വിജനത പേറുമീവഴികളിൽഏറുംഭയത്താൽ നൂറുങ്ങുന്നുഹൃദയവും.അരികിലായ്, അങ്ങകലെയായ്ഓർമ്മകൾ പുതപ്പിട്ട കാഴ്ചകളെങ്ങോമറഞ്ഞുപോയ്.കാണ്മതില്ലെൻ നാടിൻ തുടിപ്പായൊ -രടയാള ചിത്രങ്ങളെങ്ങുമെങ്ങും,കാൺമതില്ലെൻ നാടിന്നതിരിട്ടകാഴ്ചത്തുരുത്തിന്നോർമ്മകളും .മറന്നു പോയ് ഓർമ്മയിൽ വരച്ചിട്ടസംസക്കാര സുഗന്ധത്തുടിപ്പുകളും...

തങ്കമ്മ നൈനാൻ (78) ഡാളസിൽ നിര്യാതയായി

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് മക്കൾ: മോൻസി-ജോൺ...

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...
WP2Social Auto Publish Powered By : XYZScripts.com
error: