സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന് രമ്യ ഹരിദാസ് എംപി.
സംഭവത്തിൽ ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉൾപ്പെടെ എട്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.
ആലത്തൂർ ടൗണിൽ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 2.30 ന് ആയിരുന്നു സംഭവം. ഓഫീസിലേക്ക് പോകുന്നവഴി റോഡിൽനിന്നിരുന്ന സ്ത്രീകളുമായി സംസാരിച്ച രമ്യ ഹരിദാസിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. “പട്ടി ഷോ’ കഴിഞ്ഞെങ്കിൽ പോകണമെന്നായിരുന്നു ഇവരുടെ ഭീഷണി. തന്റെ മണ്ഡലത്തിൽ ആളുകളുമായി താൻ സംസാരിക്കുമെന്ന് എംപി പ്രതികരിച്ചതോടെ വാക്ക് തർക്കമായി.
ഇതിനു പിന്നാലെ ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാസർ ഉൾപ്പെടെ സിപിഎം പ്രവർത്തകർ സ്ഥലത്തെത്തിയെന്ന് രമ്യ ഹരിദാസ് പറയുന്നു. എംപി എംപിയുടെ പണി നോക്കിയാൽ മതിയെന്നും ഇത് തങ്ങളുടെ സ്ഥലമാണെന്നും കാലുകുത്തിയാൽ കാലുവെട്ടുമെന്നും ഇവർ ഭീഷണിപ്പെടുത്തി