വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നതായി സൂചന. ഫോക്സ് ന്യൂസിലൂടെ ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ വക്താവായ ജേസൻ മില്ലറാണ് ഇക്കാര്യം അറിയിച്ചത് കാപ്പിറ്റോൾ ആക്രമണത്തിന് ശേഷം ഫെയ്സ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ ട്രംപിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
സ്വന്തമായൊരു പ്ലാറ്റ്ഫോമുമായി സാമൂഹിക മാധ്യമ രംഗത്ത് സജീവമാകാനാണ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതെന്നണ് വിവരം. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ട്രംപ് പൊതു- രാഷ്ട്രീയ രംഗങ്ങളിൽ സജീവമാകുമെന്ന് മുതിർന്ന ഉപദേഷ്ടാക്കളിലൊരിളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ഔദ്യോഗിക വക്താവുമായിരുന്ന ജേസന്‍ മില്ലർ പറഞ്ഞു.
ഡൊണാൾഡ് ട്രംപിന് ജനുവരി മുതൽ വിലക്കേർപ്പെടുത്തിയ ഫേസ്ബുക്ക് വിഷയങ്ങൾ പുനഃപരിശോധിക്കാൻ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.