റിപ്പോർട്ട്: സജി മാധവൻ
ദില്ലി: ഏറെ നാളത്തെ അതിർത്തി സംഘർഷങ്ങൾക്ക് അയവ് വരുത്തി ഇരുരാജ്യങ്ങളും. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണ ഇന്നുമുതൽ. ഇരു രാജ്യത്തിൻ്റെയും സേനകളാണ് വെടിനിർത്തലിന് ധാരണയെന്ന് വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും ദേശീയ സുരക്ഷാ വിഭാഗം തലവന്മാർ. വെടിനിർത്തൽ ധാരണഅയെങ്കിലും. അതിർത്തിയിൽ സേനാ വിന്യാസം കുറയ്ക്കില്ലെന്ന് ഇന്ത്യ അറിയിച്ചു.
ഭീകരവാദത്തിനെതിരെ ശക്തമായ നടപടി തുടരുക തന്നെ ചെയ്യുമെന്നും അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിൻ്റെ നിയന്ത്രണരേഖയിൽ താമസിക്കുന്ന ഗ്രാമീണർക്ക് ആശ്വാസത്തിൻ്റെ വാർത്ത തന്നെയാണ് ഇത്. ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ ധാരണയെ ഐക്യരാഷ്ട്രസഭയും അമേരിക്കയും സ്വാഗതം ചെയ്തു.