സമനില പിടിച്ച് ചിലി
ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്ക് ചിലിയുടെ സമനിലക്കുരുക്ക്. ഇന്ത്യൻ സമയം പുലർച്ചെ 5:30ന് നടന്ന മത്സരത്തിൽ 24ആം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ സൂപ്പർ താരം ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 36 ആം മിനിറ്റിൽ അലക്സി സാഞ്ചസിന്റെ ഗോളിലൂടെ ചിലി സമനില നേടുകയായിരുന്നു. ലോകകപ്പ് കോൺമെബോൾ (CONMEBOL) യോഗ്യത ലിസ്റ്റിൽ നിലവിൽ അർജന്റീന രണ്ടാമതും ചിലി ഏഴാം സ്ഥാനത്തുമാണ്.