17.1 C
New York
Thursday, August 18, 2022
Home India സച്ചിന് പിന്നാലെ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു

സച്ചിന് പിന്നാലെ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു

സച്ചിന് പിന്നാലെ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിനൊപ്പം മത്സരത്തില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് ബാധിതനായെന്ന് യൂസഫ് പത്താന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ താന്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും ആവശ്യമായ മുന്‍കരുതലുകളും ചികിത്സയും സ്വീകരിച്ചിട്ടുണ്ടെന്നും പത്താന്‍ അറിയിച്ചു. ഇതോടൊപ്പം താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ തെണ്ടുല്‍ക്കറും മുംബൈയിലെ സ്വവസതിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. മാര്‍ച്ച് 21ന് നടന്ന റോഡ് സേഫ്റ്റി ടൂര്‍ണമെന്റിലെ മത്സരങ്ങളില്‍ ഇന്ത്യ ലെജന്‍സിനായി സച്ചിനും യൂസഫ് പത്താനും ഒരുമിച്ച് കളിച്ചിരുന്നു. മത്സരം കാണാന്‍ കാണികള്‍ക്കും അനുവാദമുണ്ടായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: