17.1 C
New York
Monday, September 27, 2021
Home India സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍

സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍. പ്രതിദിന രോഗ ബാധിതരേക്കാള്‍ രോഗമുക്തരുണ്ടാവുന്ന സ്ഥിതി അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നത് ആശാവഹമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെയാക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.അതേസമയം മരണനിരക്ക് ഉയരുന്നത് സംസ്ഥാനത്തിന് ആശങ്കയാകുകയാണ്. ഇന്നലത്തെ 194 മരണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ കൊവിഡ് മരണം 9000 കവിഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് കൊവിഡ് മരണങ്ങള്‍ കൂടുതല്‍. ഇതുവരെ 1793 പേര്‍ തിരുവനന്തപുരത്ത് കൊവിഡിന് കീഴടങ്ങി. തലസ്ഥാന ജില്ലയിലെ മരണനിരക്ക് 0.71 ശതമാനം. സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇത്. ഇന്നലെ ഒറ്റ ദിവസം മാത്രം 44 മരണങ്ങളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കുറവ് കൊവിഡ് മരണങ്ങള്‍ ഇടുക്കിയിലാണ്. 63. 60 വയസിന് മുകളില്‍ പ്രായമുള്ള 6584 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. 41 നും 59 നും ഇടയില്‍ പ്രായമുള്ള 2048 പേരും, 18നും 40 ഇടയിലുള്ള 363 പേരും, 17 വയസില്‍ താഴെയുള്ള 14 കുട്ടികളും കൊവിഡ് മൂലം മരിച്ചുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...
WP2Social Auto Publish Powered By : XYZScripts.com
error: