17.1 C
New York
Sunday, June 13, 2021
Home India വീരേന്ദര്‍ സെവാഗ് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് 'ക്രിക്കുരു' അവതരിപ്പിച്ചു.

വീരേന്ദര്‍ സെവാഗ് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് ‘ക്രിക്കുരു’ അവതരിപ്പിച്ചു.

രാജ്യത്തെ ക്രിക്കറ്റ് പരിശീലന അനുഭവം പുനര്‍നിര്‍വചിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണാത്മക ക്രിക്കറ്റ് പഠന ആപ്പ് ‘ക്രിക്കുരു’ അവതരിപ്പിച്ചു.

ഉപയോക്താക്കള്‍ക്ക് വ്യക്തിഗതമായ പഠന അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ (എഐ) ക്രിക്കറ്റ് പരിശീലനത്തിലെ മുന്‍നിരക്കാരനാണ് ക്രിക്കുരു.

ഓരോരുത്തര്‍ക്കും വേണ്ട കരിക്കുലം സേവാഗും മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറും (2015-19) ചേര്‍ന്ന് വ്യക്തിപരമായി തന്നെ വികസിപ്പിച്ചതാണ്.

രാജ്യാന്തര ക്രിക്കറ്റ് സാങ്കേതിക വിദ്യയ്‌ക്കൊപ്പം നവീകരിക്കപ്പെടുമ്പോള്‍ രാജ്യത്തെ അഭിലഷണീയരായ ക്രിക്കറ്റ് താരങ്ങളെയും ഇതോടൊപ്പം ചേര്‍ക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ക്രിക്കറ്റ് പഠനത്തെ ജനകീയമാക്കുകയും നിലവിലുള്ള വിടവുകള്‍ നികത്തുന്നതിനും ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്നതുമാണ് ക്രിക്കുരുവിന്റെ ലക്ഷ്യമെന്നും വളര്‍ന്നു വരുന്ന ക്രിക്കറ്റ് കളിക്കാര്‍ക്ക് ആഗോള തലത്തിലെ പ്രഗല്‍ഭരായ പരിശീലകരില്‍ നിന്നും തടസമില്ലാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കോച്ചിങ് ലഭ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ക്രിക്കുരു സ്ഥാപകന്‍ വീരേന്ദര്‍ സേവാഗ് പറഞ്ഞു.

ക്രിക്കറ്റില്‍ ഒരു പ്രൊഫഷണല്‍ കരിയറിന് ആവശ്യമായ നൈപുണ്യം നേടുന്നതിനായി കുട്ടികളോടൊപ്പം മാതാപിതാക്കളെ കൂടി പങ്കാളികളാകാനുള്ള അവസരവും ക്രിക്കുരു ഒരുക്കുന്നുവെന്നും സേവാഗ് കൂട്ടിചേര്‍ത്തു.

എബി ഡി വില്ലിഴേസ്, ബ്രെറ്റ് ലീ, ബ്രയന്‍ ലാറ, ക്രിസ് ഗെയില്‍, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ബജന്‍ സിങ്, ജോണ്‍ന്റി റോഡ്‌സ് തുടങ്ങി ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട 34 പരിശീലകരുടെയും താരങ്ങളുടെയും ക്ലാസുകളിലൂടെ ക്രിക്കറ്റ് കളിക്കാന്‍ യുവാക്കളെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ എഐ പ്രാപ്തമാക്കിയ മൊബൈല്‍-വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ക്രിക്കുരു.

ഓരോ പരിശീലകന്റെയും നാല് മണിക്കൂര്‍ ക്യൂറേറ്റഡ് വീഡിയോ ഉള്ളടക്കം സൗകര്യപ്രദമായി ഉപയോഗിക്കാം. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap