അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ സ്വീകരണ റാലിക്കിടെ, പടക്കവുമായി വന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു.
കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് സംഭവം.
നാലുവര്‍ഷത്തെ ജയില്‍ വാസത്തിനും ആഴ്ചകള്‍ നീണ്ട കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും തമിഴക രാഷ്ട്രീയത്തെ ഇളക്കിമറിക്കാനാണ് ശശികല ശ്രമിക്കുന്നത്. അതിനിടെ കൃഷ്ണ ഗിരി ടോള്‍ ഗേറ്റിന് സമീപം സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Facebook Comments