ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമയും പെൺകുഞ്ഞിന്റെ മാതാപിതാക്കളായി. കോഹ്ലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. തിങ്കളാഴ്ച രാവിലെയാണ് അനുഷ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘ഞങ്ങൾക്കൊരു പെൺകുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചെന്ന വിവരം നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനയ്ക്കും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹം,വിരാട്…
Facebook Comments