17.1 C
New York
Tuesday, August 3, 2021
Home India വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍.

വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍.

വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍.

ഡ്രൈവിങ്​ ലൈസന്‍സ്​,
പെര്‍മിറ്റ്​, രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സര്‍ട്ടിഫിക്കറ്റ്​, എന്നിവയുടെ കാലാവധിയാണ്​ സര്‍ക്കാര്‍ നീട്ടിയത്​.

2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂര്‍ത്തിയായ വാഹനരേഖകള്‍ക്കാണ്​ ഇളവ്​ നല്‍കുക. സെപ്​തംബര്‍ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. കോവിഡ്​ സാഹചര്യത്തിലാണ് പുതിയ നടപടി.

കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസന്‍സുമായി വാഹനത്തില്‍ യാത്ര ചെയ്​താല്‍ പരമാവധി 5000 രൂപ പിഴലഭിക്കും. പെര്‍മിറ്റിന്​ 10,000 രൂപയും ഫിറ്റ്​നെസ്​ സര്‍ട്ടിഫിക്കറ്റിന്​ 2000 മുതല്‍ 5000 രൂപ വരെയുമായിരിക്കും പിഴ ചുമത്തുക .
എന്നാല്‍, ഇളവ്​ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്​ ബാധകമായിരിക്കില്ലെന്നും കേന്ദ്രo അറിയിച്ചു.

കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്​ഡൗണുകളും മൂലം രേഖകള്‍ പുതുക്കാന്‍ ജനങ്ങള്‍ക്ക്​ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക്​ കേന്ദ്രസര്‍ക്കാര്‍ എത്തിയത്​. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക്​ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട്​ കേന്ദ്രo ആവശ്യപ്പെട്ടു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 582 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

വ്യാജ സർവ്വകലാ ശാല : നടപടി ഉടനെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്. കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...
WP2Social Auto Publish Powered By : XYZScripts.com