17.1 C
New York
Tuesday, August 3, 2021
Home India വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) രാജ്യത്തുടനീളം ഏകീകൃതരൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി

വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) രാജ്യത്തുടനീളം ഏകീകൃതരൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി

വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) രാജ്യത്തുടനീളം ഏകീകൃതരൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി.

പുകമലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് ‘റിജക്ഷൻ സ്ലിപ്’ നൽകാനും പദ്ധതിയുണ്ട്.

പി.യു.സി. ഡേറ്റാബേസിനെ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി. വാഹന ഉടമയുടെ ഫോൺനമ്പർ, വിലാസം, വാഹനത്തിന്റെ എൻജിൻ നമ്പർ, ഷാസി നമ്പർ എന്നിവ രഹസ്യമാക്കിവെക്കും. എൻജിൻ, ഷാസി നമ്പറുകളുടെ അവസാന നാലക്കംമാത്രമേ പരസ്യമാക്കൂ.

വാഹനങ്ങൾ മലിനീകരണമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് തോന്നിയാൽ രേഖാമൂലമോ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചോ ഉടമയോട് ഏതെങ്കിലും അംഗീകൃത പി.യു.സി. കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആവശ്യപ്പെടാം.

വാഹനം എത്തിക്കാതിരിക്കുകയോ പരിശോധനയിൽ പരാജയപ്പെടുകയോ ചെയ്താൽ പിഴയൊടുക്കാൻ വാഹനയുടമ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം സാധുതയുള്ള പി.യു.സി. സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വാഹനത്തിന്റെ രജിസ്ട്രേഷൻ, പെർമിറ്റുകൾ എന്നിവ റദ്ദാക്കാനാവും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 582 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

വ്യാജ സർവ്വകലാ ശാല : നടപടി ഉടനെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്. കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...
WP2Social Auto Publish Powered By : XYZScripts.com