17.1 C
New York
Wednesday, August 4, 2021
Home India വസ്ത്രത്തിന് മുകളിലൂടെ സ്പർശിക്കുന്നത് ലൈംഗിക പീഡനമല്ല എന്ന കോടതി വിധിക്ക് സ്‌റ്റേ

വസ്ത്രത്തിന് മുകളിലൂടെ സ്പർശിക്കുന്നത് ലൈംഗിക പീഡനമല്ല എന്ന കോടതി വിധിക്ക് സ്‌റ്റേ

ന്യൂഡൽഹി:വി​വാ​ദ പോ​ക്സോ വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പോക്‌സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങൾ പരസ്പരം (skin to skin contact) ചേരാതെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡി‌വാലയുടെ ഉത്തരവ് ഇതോടെ റദ്ദായി.

 ഇത് അപകടരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നു ഹർജിയെ പിന്തുണച്ചു കൊണ്ട് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ഒരു സംഭവത്തെ പോക്‌സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കിൽ ലൈംഗിക ഉദ്ദേശത്തോടെ ചർമവും ചർമവും ചേർന്നുള്ള സ്പർശനം ആവശ്യമാണെന്നും വിവാദ ഉത്തരവിൽ പറയുന്നു. പെൺകുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച് സ്പർശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും വിവാദ ഉത്തരവിൽ പറഞ്ഞിരുന്നു. സതീഷ് എന്ന വ്യക്തി 2016 ഡിസംബറില്‍ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ന്യൂനപക്ഷ സ്കോളര്‍ഷിപ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂല...

കടകൾ രാവിലെ 7 മുതൽ; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ; ഇളവുകൾ പ്രഖ്യാപിച്ച് ആരോ​ഗ്യ മന്ത്രി

കടകൾ രാവിലെ 7 മുതൽ; ആരാധനാലയങ്ങളിൽ പരമാവധി 40 പേർ; ഇളവുകൾ പ്രഖ്യാപിച്ച് ആരോ​ഗ്യ മന്ത്രി സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. നിയന്ത്രണങ്ങളിൽ പ്രായോ​ഗികമായ സമീപനമാണ്...

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ആരാധനാലയങ്ങളുടെ മറവിൽ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ജലീൽ ആരോപിച്ചു പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്റ്...

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ആരാധനാലയങ്ങളുടെ മറവിൽ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ജലീൽ ആരോപിച്ചു പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്റ്...
WP2Social Auto Publish Powered By : XYZScripts.com