റിപ്പോർട്ട്: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്
ഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി വേൾഡോമീറ്റർ റിപ്പോർട്ട് കാണിക്കുന്നു.
അഞ്ചു ലക്ഷം പുതിയ കേസുകളാണ് പുതിയതായി വേൾഡോമീറ്ററിൽ രേഖപ്പെടുത്തിയത്.
ഇതോടെ ലോകത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 10കോടി കടന്നു. 21ലക്ഷത്തിൽ കൂടുതൽ ആളുകൾ മരണപ്പെട്ടു.. എഴുകോടി ഇരുപത്തിയെട്ടു ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്ക, ബ്രസിൽ , റഷ്യ,ബ്രിട്ടൻ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്.അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ, രണ്ടു കോടി അറുപതു ലക്ഷം പേർ കോവിഡ് ബാധിതരാണ് അമേരിക്കയിൽ.4.35 ലക്ഷം പേരാണ് അവിടെ മരണപ്പെട്ടത്. 1.57 കോടി ആളുകൾ രോഗമുക്തരാകുകയും ചെയ്തു.. കുറച്ച് നാളുകളായി കുറഞ്ഞുകൊണ്ടിരുന്ന രോഗ ബാധ കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ഉയരുകയാണ്..
നിരഞ്ജൻ അഭി.
