വാർത്ത: നിരഞ്ജൻ അഭി.
ലോകത്തിന്റെ ഫാർമസിയായി ഇന്ത്യ. ഭൂട്ടാന് പുറമെ മാലിദ്വീപിലേക്കും ഡോമിനിക്കാൻ റിപ്പബ്ലിക്കിലേക്കും കോവിഡ് വാക്‌സിൻ അയക്കുന്നു..
വിവർത്ത: നിരഞ്ജൻ അഭി.
ന്യൂഡൽഹി : ലോകത്തിന്റെ മരുന്ന് നിർമാണ ശാലയായി ഇന്ത്യ മാറുന്നു.
കോവിഡ് വാക്‌സിൻ ഭൂട്ടാന് പുറമെ മാലിദ്വീപിലേക്കും, ആഫ്രിക്കൻ രാജ്യമായ ഡോമിനിക്കൻ റിപ്പബ്ലിക്കിലേക്കും ഉടൻ കയറ്റിയയ്ക്കും. കോവിഷിൽഡ് വാക്‌സിൻ ആണ് അയക്കുന്നത്.
കൂടാതെ ബംഗ്ലാദേശ്, അഫ്‌ഘാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കും കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ വാക്‌സിൻ അയക്കും.
പാക്കിസ്ഥാൻ അടക്കം ഒട്ടനവധി രാജ്യങ്ങളാണ് ഇന്ത്യയുടെ വാക്‌സിനായി താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ലോകത്തിന് മുഴുവൻ വാക്‌സിൻ നൽകാനുള്ള ശേഷി നിലവിൽ ഇന്ത്യക്കാണുള്ളതെന്ന് അമേരിക്കയും ചൈനയും പോലും സമ്മതിക്കുന്നുണ്ട്.
ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യ എന്ന് കഴിഞ്ഞ ആഴ്ച ചൈനയുടെ ഔദ്യോഗിക പത്രം ഗ്ലോബൽ ടൈംസ് സമ്മതിച്ചത് ലോക ശ്രദ്ധ നേടിയിരുന്നു.

കോവിഡ് പ്രതിസന്ധിയുടെ ആദ്യ മാസങ്ങളിൽ നൂറിൽപ്പരം രാജ്യങ്ങൾക്കാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിൻ അടക്കമുള്ള വിവിധ മരുന്നുകൾ ഇന്ത്യ എത്തിച്ചു നൽകിയത്.
ഐക്യ രാഷ്ട്ര സംഘടനയടക്കം ഇക്കാര്യത്തിൽ ഇന്ത്യയെ പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു.. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രശസ്തി ഉയരാനും ഇത് ഇടയാക്കിയിട്ടുണ്ട്..
ഇന്ത്യൻ മരുന്നുകളിൽ ലോക രാജ്യങ്ങൾ വിശ്വാസമർപ്പിക്കുന്നു എന്നത് ഇന്ത്യക്ക് അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ്.
നിരഞ്ജൻ അഭി.
