ലോകകപ്പ് യോഗ്യത; ബ്രസീലിന് ജയം
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ ബ്രസീലിന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് കാനിറകളുടെ വിജയം. 65-ാം മിനിറ്റിൽ റിച്ചാലിസണും ഇഞ്ച്വറി ടൈമിൽ നെയ്മറുമാണ് ഗോൾ നേടിയത്. അഞ്ച് മത്സരങ്ങളിൽ അഞ്ചും വിജയിച്ച ബ്രസീലാണ് പോയൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.