ലോകകപ്പ് യോഗ്യതാ മത്സരം; അർജൻ്റീനയ്ക്ക് വീണ്ടും സമനിലക്കുരുക്ക്.
കൊളംബിയയ്ക്കെതിരെയാണ് അർജൻ്റീന സമനില വഴങ്ങിയത്. സ്കോർ (2 – 2).
അവസാന നിമിഷം വരെ മുന്നിട്ടു നിന്ന അർജൻ്റീനയെ ഇൻജുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് കൊളംബിയ സമനിലയിൽ തളച്ചത്.
അർജൻ്റീനയ്ക്കായി ക്രിസ്റ്റൻ റൊമേരോ, പരേദെസ് എന്നിവർ ലക്ഷ്യം കണ്ടു. കൊളംബിയയ്ക്കായി ലൂയിസ് മുരിയൽ, ബോർജ എന്നിവരാണ് ഗോൾ നേടിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയെങ്കിലും ആറ് കളികളിൽ നിന്ന് 12 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. ആറിൽ ആറ് മത്സരങ്ങളും വിജയിച്ച ബ്രസീലാണ് 18 പോയിൻ്റുമായി ഒന്നാമത്.