ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളായ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലു റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികില്‍സയിലാണ്. ശ്വാസതടസമുള്ളതായും കോവിഡ് പരിശോധന നെഗറ്റീവാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ലാലുവിന്റെ ഭാര്യയും മുന്‍മുഖ്യമന്ത്രിയുമായ റാബ്രിദേവിയും മകനും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വിയാദവും ലാലുവിനെ സന്ദര്‍ശിച്ചു.