17.1 C
New York
Tuesday, May 17, 2022
Home India ലഹരി മരുന്ന് കൈവശം വച്ചതിന് ബിജെപി യുവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ലഹരി മരുന്ന് കൈവശം വച്ചതിന് ബിജെപി യുവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊൽക്കത്ത:നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിൽ ലഹരി മരുന്ന് കൈവശം വച്ചതിന് ബിജെപി യുവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 100 ഗ്രാം കൊക്കയിൻ ആണ് ബംഗാൾ യുവമോർച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമി കൈവശം വെച്ചിരുന്നത്. ഇവരുടെ കയ്യിൽ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്.

ഇവർ സഞ്ചരിച്ച കാറിന്റെ സീറ്റിനടിയിൽ നിന്നാണ് പണവും ലഹരിമരുന്നും കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന സുഹൃത്ത് പ്രബിർകുമാർ ദേയെയും അറസ്റ്റ് ചെയ്തു.

എൻ ആർ അവന്യൂവിലെ കഫെയിലേയ്ക്ക് പോകുക ആയിരുന്നു ഇരുവരും. പോലീസ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ആണ് 100ഗ്രാം കൊക്കയിൻ പിടിച്ചെടുത്തത്. എന്നാൽ കൊക്കയിൻ കേസിൽ തന്നെ കുടുക്കി എന്നാണ് ഇവരുടെ പ്രതികരണം.

നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നാണ് ബിജെപി പ്രതികരിച്ചത്. കൊക്കയിന് പോലീസ് തന്നെ കാറിൽ ഇട്ടതാണോ എന്ന് സംശയം ഉണ്ടെന്ന് ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു.

എന്നാൽ നിരവധി ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ആണ് അറസ്റ്റെന്ന് പോലീസ് പ്രതികരിച്ചു. ഗോസ്വാമിയും പ്രബീറും സ്ഥിരമായി ഒരു കഫേയിൽ സന്ദർശനം നടത്താറുണ്ടെന്നും ബൈക്കിൽ എത്തുന്ന യുവാവുമായി മയക്കുമരുന്ന് ഇടപാട് നടത്താറുണ്ടെന്നും പോലീസ് പറയുന്നു.

എയർഹോസ്റ്റസ് ആയും മോഡലായും ടിവി സീരിയൽ നടി ആയും തിളങ്ങിയ പമേല 2019 ലാണ് ബിജെപിയിൽ ചേരുന്നത്. പിന്നാലെ യുവമോർച്ച ജനറൽ സെക്രട്ടറിയായി അവരോധിക്കപ്പെട്ടു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; സമീപവാസികളുടെ ആശങ്കയകറ്റണമെന്ന് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ളവയൽ മണ്ണിട്ട് നികത്തിയ അവസ്ഥയിലാണ്.വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം...

തൃശൂർ പൂരം : വെടിക്കെട്ട് നടക്കാത്തതിൽ പൂര പ്രേമികൾക്കു നിരാശ.

തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വലിയ ആവേശത്തോടെയാണ് പൂരപ്രേമികള്‍ തൃശൂര്‍ നഗരിയില്‍ എത്തിയത്. എന്നാല്‍ പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികള്‍ അവര്‍ മടങ്ങിയത്. മഴ...

‘അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും’; ഭീഷണിയുമായി എട്ടാം ക്ലാസുകാരൻ

വടക്കാഞ്ചേരി: ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ കുട്ടി മുഴക്കിയ ഭീഷണി കേട്ട് പൊലീസ് സ്തബ്ധരായി. ഓൺലൈൻ...

കോട്ടയ്ക്കലിലെ താൽക്കാലിക സ്‌റ്റാൻഡ് ചെളിക്കുളം

കോട്ടയ്ക്കൽ. നിറയെ ചെളി നിറഞ്ഞ കുഴികൾ. ബസ് കാത്തു നിൽക്കാൻ ഒരിടം പോലുമില്ല. നഗരസഭ ഒരുക്കിയ താൽക്കാലിക സ്റ്റാൻഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് യാത്രക്കാർ പറയുന്നു. രണ്ടര വർഷം മുൻപ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: