ലക്ഷദ്വീപിൽ ജന ജീവിതത്തിൽ അസ്വസ്ഥത പടരുന്നു
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ പരിഷ്കാര നടപടികള്‍ക്കെതിരേ പ്രതിഷേധം പുകയുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍നിന്ന് മാംസം ഒഴിവാക്കുക, ഡെയറി ഫാമുകള്‍ പൂട്ടുക തുടങ്ങിയ നടപടികള്‍ക്കെതിരേയാണ് പ്രതിഷേധം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ദ്വീപ് ജനതയുടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അഡ്മിനിസ്ട്രേറ്ററെ എത്രയും പെട്ടെന്ന് തിരിച്ചുവിളിക്കണമെന്ന് ലക്ഷദ്വീപ് എം.പിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേയും കേന്ദ്രസര്‍ക്കാരിനുമെതിരേ ഇപ്പോള്‍ നടക്കുന്നത് നുണപ്രചരണമാണെന്നാണ് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ഇതിനുപിന്നില്‍ ലക്ഷദ്വീപില്‍ രാഷ്ട്രീയത്തില്‍ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലീംലീഗ് ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആരോപിക്കുന്നു.