17.1 C
New York
Thursday, June 30, 2022
Home India റെയിൽവേ ടൈംടേബിളിലെ സമയം പാലിക്കാൻ തീവണ്ടികൾ നിർത്തിയിടുന്നത് ഒഴിവാക്കാൻ നടപടി.

റെയിൽവേ ടൈംടേബിളിലെ സമയം പാലിക്കാൻ തീവണ്ടികൾ നിർത്തിയിടുന്നത് ഒഴിവാക്കാൻ നടപടി.

റെയിൽവേ ടൈംടേബിളിലെ സമയം പാലിക്കാൻ തീവണ്ടികൾ നിർത്തിയിടുന്നത് ഒഴിവാക്കാൻ നടപടിയാവുന്നു. ജൂൺ ഒന്നിനുചേരുന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ഉന്നതലയോഗത്തിൽ സമയ പുനഃക്രമീകരണത്തിൽ തീരുമാനമുണ്ടാകും.

റെയിൽവേ സ്റ്റേഷനുകളിൽ പാസഞ്ചർ അമിനിറ്റി കമ്മിറ്റി (പി.എ.സി.) നടത്തിയ പരിശോധനയിൽ യാത്രക്കാർ ഉന്നയിച്ച പ്രധാന പരാതികളിലൊന്ന് സമയനഷ്ടത്തെപ്പറ്റിയായിരുന്നു.

കേരളത്തിൽ പാതയിരട്ടിപ്പും പാളങ്ങളുടെ ബലപ്പെടുത്തലും പൂർത്തിയാകുന്നതോടെ ടൈംടേബിളിലെ സമയത്തിനുമുമ്പേ തീവണ്ടി സ്റ്റേഷനുകളിലെത്തും. ഈ സാഹചര്യത്തിലാണ് സമയ പുനഃക്രമീകരണം പരിഗണിച്ചത്. ടൈംടേബിളിലെ സമയം പാലിക്കാനായി നേരത്തേ എത്തിയാലും അടുത്ത സ്റ്റേഷനുകളിൽ വണ്ടികൾ പിടിച്ചിടുന്നത് ഒഴിവാക്കാനാണിത്. നാഗർകോവിലിൽനിന്ന് മംഗളൂരുവരെയുള്ള പരശുറാം എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറോളമാണ് ഇപ്പോൾ നിർത്തിയിടാറുള്ളത്.

എക്സ്പ്രസുകളുടെ യാത്രയ്ക്കായി പാസഞ്ചറുകൾ പിടിച്ചിടുന്നതിനെപ്പറ്റിയായിരുന്നു യാത്രക്കാരുടെ മറ്റൊരു പരാതി. ഇതിന് പൂർണപരിഹാരമുണ്ടാകില്ലെങ്കിലും ബുദ്ധിമുട്ട് കുറയ്ക്കാനുള്ള മാർഗം യോഗം ചർച്ചചെയ്യും. പരാതികൾ തീർക്കാനുള്ള ശുപാർശകൾ യോഗം ചർച്ചചെയ്യുമെന്ന് പി.എ.സി. ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

25 അംഗ പാസഞ്ചർ അമിനിറ്റി കമ്മിറ്റി നാലു സംഘങ്ങളായാണ് രാജ്യത്തെ 350 റെയിൽവേ സ്റ്റേഷനുകൾ പരിശോധിച്ചത്. തീവണ്ടികളിലെ ശുചിത്വം, ജലലഭ്യത തുടങ്ങിയവ ഉറപ്പാക്കാൻ ഓരോ ജങ്ഷനുകളിലും സൂപ്പർവൈസറുടെ പരിശോധനയുണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: