ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിന പരേഡില്‍ കാണികളുടെ മനം കവര്‍ന്ന് കേരളത്തിന്‍റെ നിശ്ചലദൃശ്യം.കേരളത്തിന്‍റെ സാംസ്‌കാരിക പാരമ്ബര്യ വിളിച്ചോതുന്ന രണ്ട് ഭാഗങ്ങളുള്ള ‘കയര്‍ ഓഫ് കേരള’ നിശ്ചലദൃശ്യം ആണ് കേരളം ഒരുക്കിയത്. തേങ്ങയുടെയും തൊണ്ടിന്‍റെയും ചകിരിയുടെയും പശ്ചാത്തലത്തിലാണ് പരമ്ബരാഗത കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയും ചിത്രീകരിച്ചത്. മണ്ണൊലിപ്പ് തടയുന്നതിന് നിര്‍മിക്കുന്ന കയര്‍ ഭൂവസ്ത്രം വിരിച്ച മാതൃകയിലാണ് നിശ്ചലദൃശ്യത്തിന്‍റെ പിന്‍വശം. കേരളത്തിന്‍റെ കായല്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍ത്തിട്ടയും കായലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ചീനവലയും കരയില്‍ കായ്ച്ച് നില്‍ക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം.