രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,553 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,78,94,800 ആയി.
മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 3,460 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 3,25,972 ആയി ഉയർന്നു. പുതിയതായി 2,76,309 പേർക്ക് രോഗമുക്തിയുണ്ടായി. 21,14,508 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Facebook Comments