17.1 C
New York
Thursday, August 11, 2022
Home India രാജ്യത്ത് 11,793 പേർക്ക് കൂടി കോവിഡ് രോഗബാധ; 27 മരണം.

രാജ്യത്ത് 11,793 പേർക്ക് കൂടി കോവിഡ് രോഗബാധ; 27 മരണം.

രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം അധികം മാറ്റങ്ങളില്ലാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 11,793 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,34,18,839 ആയി ഉയർന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇപ്പോൾ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 96,700 ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന് 27 പേർ കൂടി മരണപ്പെട്ടു. രാജ്യത്തെ ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ 0.21 ശതമാനം ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 98.58 ശതമാനം ആണെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗബാധ വീണ്ടും പടരുന്നത് രാജ്യത്ത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

അതേസമയം ഡല്‍ഹിയില്‍ ഒമിക്രോണ്‍ BA.5 വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് നാലാം തരംഗത്തിന്‍റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് BA.5 വേരിയന്‍റ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഒമിക്രോണ്‍ BA.5 വകഭേദം മൂലമുള്ള രോഗബാധ തീരെ കുറച്ച് ആളുകളിൽ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ലോക് നായക് ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ഐഎൽബിഎസ്) എന്നിവിടങ്ങളിലാണ് കേസുകൾ സ്ഥിരീകരിച്ചത്. ഈ ആശുപത്രികളിൽ എല്ലാം തന്നെ രണ്ടോ അതിലധികമോ കേസുകൾ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

BA.5 വേരിയന്‍റ് സ്ഥിരീകരിച്ചുവെങ്കിലും ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അനാവശ്യ ഭീതിയുടെ ആവശ്യമില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കൂടാതെ, BA.5 വകഭേദം ഭയാനകമായ രീതിയിൽ പടരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിൽ മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: