ദൽഹി:രാജ്യത്ത് സി.ആര്‍.പി.എഫിന്റെ പ്രത്യേക സേനാവിഭാഗമായ കോബ്രയില്‍ വനിതാ കമാന്‍ഡോകള്‍ മാത്രം ഉള്‍പ്പെട്ട വിഭാഗം നിലവില്‍വന്നു ലോകത്തെ ആദ്യ സമ്ബൂര്‍ണ വനിതാ കമാന്‍ഡോ സംഘമാണിതെന്നും സിആര്‍പിഎഫ് പറയുന്നു.മാവോവാദികളെ നേരിടാനുള്ള പ്രത്യേക സംഘമാണ് കോബ്ര.സേനയുടെ ആറു മഹിളാ ബറ്റാലിയനുകളില്‍നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്ഥരാണ് സൈന്യത്തിലുള്ളതെന്ന് സിആര്‍പിഎഫ്. അറിയിച്ചു. ഹരിയാനയിലെ കാദര്‍പുര്‍ സിആര്‍പിഎഫ്. ക്യാമ്ബില്‍നടന്ന ചടങ്ങിലാണ് വനിതാവിഭാഗത്തെ കോബ്രയുടെ ഭാഗമാക്കിയത്. വനമേഖലകളില്‍ സൈനികനീക്കം നടത്താന്‍ മൂന്നുമാസത്തെ പ്രത്യേക പരിശീലനം നല്‍കിയശേഷം ഇവരെ മാവോവാദി മേഖലകളില്‍ നിയമിക്കും.