17.1 C
New York
Wednesday, August 10, 2022
Home India രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. മഹാരാഷ്ട്രയില്‍ നിന്ന് 16 കോടിയുടെ മയക്കുമരുന്ന് പിടികൂടി.

രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. മഹാരാഷ്ട്രയില്‍ നിന്ന് 16 കോടിയുടെ മയക്കുമരുന്ന് പിടികൂടി.

രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. മഹാരാഷ്ട്രയില്‍ നിന്ന് 16 കോടിയുടെ മയക്കുമരുന്ന് പിടികൂടി. അതിമാരക മയക്കുമരുന്നായ മെതാക്വലോണുമായി 3 പേരാണ് അറസ്റ്റിലായത്.

മുംബൈയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്ളാറ്റില്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച്‌ നിരോധിത ലഹരി വസ്തുക്കള്‍ നിര്‍മ്മിച്ച വിദേശ പൗരന്‍ അറസ്റ്റിലായിരുന്നു.

പത്ത് ലിറ്ററിന്റെ പ്രഷര്‍ കുക്കറില്‍ രൂപമാറ്റം വരുത്തിയായിരുന്നു മയക്കുമരുന്ന് നിര്‍മ്മാണം. ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ചത്. സ്റ്റുഡന്റ് വിസയില്‍ ബെംഗളൂരുവിലെത്തിയ റിച്ചാര്‍ഡ് സിറിലാണ് അറസ്റ്റിലായത്.

Facebook Comments

COMMENTS

- Advertisment -

Most Popular

വയോധികയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്...

പീഡനക്കേസിൽ കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍.

പീഡന കേസിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണകുമാര്‍. ഇന്നലെ രാത്രിയാണ് എ സി പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം...

സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.

സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു വാദം.എന്നാൽ...

139.15 അടി ജലനിരപ്പ്; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: