17.1 C
New York
Friday, July 1, 2022
Home India രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ; 13,313 പുതിയ രോഗ ബാധിതർ.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ; 13,313 പുതിയ രോഗ ബാധിതർ.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,978 പേര്‍ രോഗമുക്തി നേടി. 28 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സജീവകേസുകള്‍ 83,990 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തില്‍ നിന്ന് 2.03 ശതമാനമായി കുറഞ്ഞു. ഇതുവരെ 42736027 പേര്‍ രോഗമുക്തരായപ്പോള്‍ മരണസംഖ്യ 524941 ആയി.

കോവിഡ് കേസുകളിലെ വര്‍ധന വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വിദഗ്ധരുമായി ആരോഗ്യമന്ത്രി കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രതിദിന രോഗികളില്‍ ചൊവ്വാഴ്ച നേരിയ കുറവുണ്ടായെങ്കിലും ബുധനാഴ്ച രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു.

ഡല്‍ഹിയില്‍ ഇന്നലെ 928 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 പേര്‍ മരിച്ചു. ജൂണ്‍ പതിമൂന്നിന് ശേഷം പ്രതിദിന കോവിഡ് രോഗികളില്‍ ഏറ്റുവും കുറവ് രേഖപ്പെടുത്തിയത് ഇന്നലെയാണ്. നിലവില്‍ ഡല്‍ഹിയില്‍ 5,054 സജീവ കേസുകളാണുള്ളത്, നഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 7.08 ശതമാനമാണ്. അതേസമയം, മുംബൈയില്‍ മാത്രം 1,648 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നഗരത്തിലെ മൊത്തം സജീവ കേസുകള്‍ 13,501 ആണ്.

കേരളത്തില്‍ ഇന്നലെ 3886 പേര്‍ക്കാണ് കോവിഡ്. കഴിഞ്ഞ മണിക്കൂറുകളില്‍ നാലുപേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: