17.1 C
New York
Tuesday, May 17, 2022
Home India രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്.

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണസംഖ്യ 310 ആയും കുറഞ്ഞു.
നിലവിൽ 17,36,628 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം 8,891 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ചത്തേതിനെ അപേക്ഷിച്ച് 8.31 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.

പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ദില്ലിയിൽ പ്രതിദിന കൊവിഡ് കേസുകൾ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കണക്കുകൾ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. മുംബൈയിൽ കേസുകൾ പതിനായിരത്തിന് താഴെയെത്തി. 5956 പേർക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്.

എന്നാല്‍, തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ കൊവിഡ് വ്യാപനത്തിന് കുറവില്ല. ഇന്നലെ 23,443 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേർ മരിച്ചു. ചെന്നൈയിൽ മാത്രം 8591 പുതിയ രോഗികളുണ്ട്. 29.7% ആണ് ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ ടിപിആർ 17 ശതമാനമായി ർഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 241 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതിൽ 231 പേർ ആശുപത്രി വിട്ടു. ഇന്നലെ പുതിയ ഒമിക്രോൺ രോഗികളില്ല. പൊങ്കൽ ആഘോഷം കഴിഞ്ഞ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രോഗബാധ ഉയരുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധന കിറ്റ് വാങ്ങാൻ ഡോക്‌ടറിന്റെ കുറിപ്പ് നിർബന്ധമാക്കി. കൊൽക്കത്തയിൽ ആയിരത്തി എണ്ണൂറു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബംഗാളിൽ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: