ദൽഹി:ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 പേർക്ക് രോഗം സ്ഥിരീകരിച്ചു. 181 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,05,57,985 ആയി. മരണ സംഖ്യ 1,52,274 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ 1,01,96,885 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 17,170 പേർ കൂടി രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 2,08,826 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.