17.1 C
New York
Monday, September 20, 2021
Home India രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍.

റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും രാജ്യത്തെ കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ തലവന്‍ ഡോ. വി.കെ പോള്‍ വ്യക്തമാക്കി. രാജ്യത്ത് മരണക്കണക്കുകള്‍ ശേഖരിക്കാന്‍ ശക്തമായ സംവിധാനമാണ് നിലവിലുള്ളതെന്നും, പ്രശസ്തമായ മാധ്യമം ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മൂന്ന് ലക്ഷത്തെക്കാള്‍ അധികമാണെന്നും, 42 ലക്ഷം വരെ മരണങ്ങള്‍ രാജ്യത്ത് നടത്തിട്ടുണ്ടാകാമെന്നും ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കുറച്ചുകാട്ടുന്ന തരത്തിലുള്ളതാണ് ഔദ്യോഗിക കണക്കുകളെന്നും ലേഖനത്തില്‍ പറയുന്നു.

അതേസമയം, കോവിഡ് ബാധിച്ചവരുടെ എണ്ണം പരിശോധനയില്‍ പോസിറ്റീവ് ആയവരെക്കാള്‍ വളരെ കൂടുതലാവാം എന്ന് ഡോ. വി.കെ പോള്‍ വ്യക്തമാക്കി. എന്നാല്‍ മരണങ്ങളുടെ കാര്യം അങ്ങനെയല്ലെന്നും, മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാനങ്ങളോ വൈകിയിട്ടുണ്ടെങ്കില്‍ അത് ബോധപൂര്‍വം സംഭവിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: