17.1 C
New York
Thursday, August 11, 2022
Home India രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു.

രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 17,336 പേര്‍ക്കാണ് വൈറസ് ബാധ.

കഴിഞ്ഞ ദിവസത്തേക്കാള്‍ നാലായിരത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 124 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ്. നിലവില്‍ 88,284 പേരാണ് സജീവരോഗികള്‍.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൂടുതല്‍ രോഗികള്‍. ഇന്നലെ അയ്യായിരത്തിന് മുകളിലാണ് രോഗബാധ. ഇതില്‍ പകുതിയും മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്നലെ 2479 പേര്‍ക്കാണ് വൈറസ് ബാധ. ഡല്‍ഹിയില്‍ ഇന്നലെ 1,934 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.10 ശതമാനമായി ഉയര്‍ന്നു.

കേരളത്തില്‍ ഇന്നലെ 3981 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 7 പേര്‍ മരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 970 പേര്‍ക്ക് കൂടി എറണാകുളം ജില്ലയില്‍ രോഗം പിടിപെട്ടു. തിരുവനന്തപുരത്ത് 880 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.രാജ്യത്തെ കോവിഡ് കേസുകളില്‍ മൂന്നിലൊന്ന് കേരളത്തിലാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: