റിപ്പോർട്ട്: നിരഞ്ജൻ അഭി.
ദില്ലി: ഭാരതത്തിന്റെ പ്രതിശ്ചായ തകർക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ആസ്സാമിലെ സോണിത്പൂരിൽ വിവിധ പദ്ധതികൾ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ തേയിലയെ വരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.
തേയിലക്ക് പേരുകേട്ട സ്ഥലമാണ് ആസാം..പ്രേത്യേകിച്ചു സോണിത്പൂരിലെ ചുവന്ന ചായ. ആസ്സാമിലെ പ്രശസ്തമായ ഈ തേയിലക്ക് എതിരെ വരെയും അതുവഴി രാജ്യത്തെയും അപകീർത്തിപ്പെടുത്താൻ ചിലവിദേശ ശക്തികൾ പ്രവർത്തിക്കുന്നതായി വെളിപ്പെടുന്ന രേഖകൾ പുറത്തു വന്നിട്ടുണ്ട്. ഓരോ തേയില തോട്ടങ്ങളും, തേയില തൊഴിലാളികളും ഈ ഗൂഢാലോചന തിരിച്ചറിയുകയും അതിനൊപ്പം നിൽക്കുന്ന ചില രാഷ്ട്രീയ കക്ഷികളോട് ഉത്തരം തേടുമെന്നും പ്രധാന മന്ത്രി പറഞ്ഞു.
അസാമിൽ 1.5ലക്ഷം പേർക്ക് ആയുഷ്മാൻ ഭാരത് യോജന പ്രകാരം ചികിത്സ ലഭ്യമാക്കിയെന്നും 2016 വരെ ആസ്സാമിൽ ആകെ ഉണ്ടായിരുന്ന 6 മെഡിക്കൽ കോളേജുകൾ കഴിഞ്ഞ 5 വർഷം കൊണ്ട് 6 എണ്ണം കൂടി അനുവദിക്കുകയും മൊത്തം 12 ആയി ഉയരുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഗൂഡലോചനയെ പറ്റിയുള്ള പ്രധാനമന്ത്രിയുടെ തുടക്കത്തിലെ പരാമർശം കർഷക പ്രക്ഷോഭത്തിൽ അന്താരാഷ്ട്ര തലത്തിൽ നടന്ന ട്വിറ്റർ ക്യാമ്പയിൻ കൂടെ രാജ്യം ഗൗരവമായി കാണുന്നു എന്ന കൃത്യമായ സന്ദേശം നൽകുന്നതിനാണ് എന്നും കരുതപ്പെടുന്നു..
നിരഞ്ജൻ അഭി.
