ന്യൂഡൽഹി:ഡൽഹിയിലേക്ക് ട്രാക്ടറുകളും ആയി ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് വെടിവയ്പിലാണ് കർഷകൻ മരിച്ചതെന്ന് കർഷകർ ആരോപിച്ചു. ട്രാക്ടർ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു.
ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി.
ഡൽഹി യുദ്ധക്കളമായി . തുടർന്ന് ഡൽഹി മെട്രോ അടച്ചു. കർഷകർ രാംലീലാ മൈതാനത്തേക്ക് നീങ്ങുകയാണ്.
അതേസമയം ഡൽഹി പോലീസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നതായാണ് വിവരം. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും.