യൂറോ കപ്പ് – കളിക്കിടെ ഡെൻമാർക്ക് താരം കുഴഞ്ഞു വീണു.
യൂറോ കപ്പ് മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണു.
കളിയുടെ 43 മത് മിനിറ്റിലാണ് 29 കാരനായ എറിക്സൺ കുഴഞ്ഞു വീണത്.
യൂറോ 2020 ബി ഗ്രൂപ്പ് മത്സരത്തിലാണ് ഫിൻലാൻഡും ഡെൻമാർക്കും ഏറ്റുമുട്ടിയത്.
ഡെൻമാർക്കിലെ കോപ്പൻഹേഗിലെ പാർക്കൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഇതിനിടെ എറിക്സൺ അപകടനില തരണം ചെയ്തതായി റിപ്പോർട്ട്.
എറിക്സൺ ശ്വാസമെടുക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും യുവേഫ അറിയിച്ചു. സിപിആർ ഫലപ്രദമായിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുവേഫ ട്വിറ്റ് ചെയ്തു.
എറിക്സണിൻ്റെ അസുഖത്തെ തുടർന്ന് ആദ്യം ഡെൻമാർക്ക് ഫിൽലാൻഡ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും രാത്രി 12 മണിയോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.