യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം
അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ഹോളണ്ടിന് മിന്നും ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉക്രെയ്നെയാണ് ഓറഞ്ച് പട തോൽപ്പിച്ചത്.
രണ്ടാം പകുതിയിലാണ് അഞ്ച് ഗോളും പിറന്നത്. 52-ാം മിനിറ്റിൽ വിനാൾഡത്തിലൂടെ മുന്നിലെത്തിയ ഹോളണ്ട് 58-ാം മിനിറ്റിൽ വിഗോസ്റ്റിലൂടെ ലീഡ് ഉയർത്തി. എന്നാൽ 75-ാം മിനിറ്റിൽ യാർമെലെങ്കോയിലൂടെ ഉക്രെയ്ൻ ഒരു ഗോൾ തിരിച്ചടിച്ചു. 79-ാം മിനിറ്റിൽ യാരംചുക് ഉക്രെയ്നെ ഒപ്പമെത്തിച്ചു. എന്നാൽ 85-ാം മിനിറ്റിൽ ഡംഫ്രീസിൻ്റെ ഗോളിലൂടെ ഹോളണ്ട് വിജയം പിടിക്കുകയായിരുന്നു.