യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ റഷ്യയ്ക്കെതിരേ ബെൽജിയത്തിന് തകർപ്പൻ വിജയം.
എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ലോക ഒന്നാം നമ്പർ ടീം വിജയിച്ചു കയറിയത്. യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആധികാരിക വിജയം നേടാൻ ലുക്കാക്കുവിനും സംഘത്തിനും സാധിച്ചു.
ബെൽജിയത്തിനായി സൂപ്പർ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുകൾ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ തോമസ് മ്യുനിയർ മറ്റൊരു ഗോൾ സ്വന്തമാക്കി.
മത്സരം ആരംഭിച്ചപ്പോൾ തൊട്ട് ബെൽജിയം റഷ്യയ്ക്ക് മേൽ ആധിപത്യം പുലർത്തി.