യൂറോപ്യൻ വമ്പന്മാർ നേർക്കുനേർ
രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ന് തീപാറും പോരാട്ടം. ഇന്ത്യൻ സമയം രാത്രി 11:00ന് സ്പെയിനിലെ വാൻഡ മെട്രാപൊളിറ്റാനോ ൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും. ഈ മാസം 12 ന് യൂറോ കപ്പ് തുടങ്ങാനിരിക്കെ ഈ മത്സരത്തെ ഇരു പക്ഷത്തേയും ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.