17.1 C
New York
Wednesday, October 27, 2021
Home India യുവ ഡോക്ടർ‍ ഭാര്യയെ കഴുത്തറുത്തു കൊന്നു.

യുവ ഡോക്ടർ‍ ഭാര്യയെ കഴുത്തറുത്തു കൊന്നു.

ചെന്നൈ: യുവ ഡോക്ടർ‍ ഭാര്യയെ കഴുത്തറുത്തു കൊന്നു. ചെന്നൈയില്‍ ഡിണ്ടിവനം സ്വദേശി ഡോക്ടര്‍ ഗോകുല്‍ കുമാറാണ് ഭാര്യ കീര്‍ത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഗോകുല്‍ മൂന്നുവര്‍ഷം മുമ്പാണ് സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ കീര്‍ത്തനയെ വിവാഹം കഴിച്ചത്. കോവിഡും ലോക്ക് ഡൗണും ആരംഭിച്ചതോടെ ഗോകുല്‍ ജോലിക്ക് പോവാതായി . ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായി. തുടര്‍ന്ന് ഇരുവരും മറ്റ് വീടുകളിലേക്ക് താമസം മാറ്റി. ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ വിവാഹമോചന നടപടികളും തുടങ്ങി.

അങ്ങനെയിരിക്കെ വെള്ളിയാഴ്ച വൈകിട്ട് പതിവുപോലെ ഇരുവരും വഴക്കിടുന്നതിനിടെ ഗോകുല്‍ അടുക്കളയില്‍ നിന്നും കറിക്കത്തി എടുത്ത് കീര്‍ത്തനയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മാതാപിതാക്കളെയും ഗോകുല്‍ ആക്രമിച്ചു. തുടര്‍ന്ന് കീര്‍ത്തനയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് വീടിനു പുറത്തെ കാര്‍പോര്‍ച്ചിലേക്ക് കൊണ്ടുവന്ന് മരണം ഉറപ്പിക്കാനായി കാറെടുത്ത് കീര്‍ത്തനയുടെ ശരീരത്തിലൂടെ പലതവണ കയറ്റി ഇറക്കുകയായിരുന്നു. തുടര്‍ന്ന് ആ കാറുമായി ഗോകുല്‍ രക്ഷപ്പെട്ടു. ഉടന്‍തന്നെ അയല്‍ക്കാരും ബന്ധുക്കളും കീര്‍ത്തനയെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഗോകുലിന്റെ കാര്‍ മറ്റൊരിടത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡബ്ള്യു എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന് ; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളിയും

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന് (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും...

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം

ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം...

റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

പുനലൂർ - പൊൻകുന്നം റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൽ, പല ഭാഗങ്ങളിലും ഗവണ്മെൻറ് നിശ്ചയിച്ചിരിക്കുന്ന റോഡിന്‍റെ വീതി പതിനാല് മീറ്റർ എന്നുള്ളത്, പ്രത്യേകിച്ച് കോന്നി, മൈലപ്ര ഭാഗങ്ങളിൽ ഉപയുക്തമാണോ എന്നുള്ളത് സംശയം ഉളവാക്കുന്നതാണ്. കുടാതെ റോഡിനോട്...

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടു കൊടുക്കുക, ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാം പണിയും സന്തോഷ് പണ്ഡിറ്റ്.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. നടന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: