യുഎൻ സാമ്പത്തിക സാമൂഹിക സമിതിയിലേക്ക് 2022-24 കാലത്തേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിലേക്ക് (ECOSOC) 2022-24 കാലത്തേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക സുസ്ഥിര വികസനത്തിന്റെ മൂന്ന് തലങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 54 അംഗ സാമ്പത്തിക-സാമൂഹിക സമിതിയാണ് ഐക്യരാഷ്ട്രസഭയുടെ ഇക്കോസോക്ക് (ECOSOC).
സംവാദവും നൂതന ചിന്തയും വളർത്തിയെടുക്കുന്നതിനും മുന്നോട്ടുള്ള വഴികളിൽ സമവായം ഉണ്ടാക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനുമുള്ള കേന്ദ്ര വേദിയാണിത്. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അഫ്ഗാനിസ്ഥാൻ, കസാക്കിസ്ഥാൻ, ഒമാൻ എന്നിവരോടൊപ്പം ഏഷ്യ-പസഫിക് വിഭാഗത്തിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.