17.1 C
New York
Monday, June 27, 2022
Home India മ്യാന്‍മറില്‍ ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലിൽ, പട്ടാള അട്ടിമറി

മ്യാന്‍മറില്‍ ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലിൽ, പട്ടാള അട്ടിമറി

യാങ്കൂൺ:മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മ്യാന്‍മറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി 83 ശതമാനം സീറ്റുകളോടെ അധികാരത്തില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്ന് സൈന്യം ആരോപിച്ചിരുന്നു. നിലവില്‍ യാങ്കോണിലും നയ്പിറ്റോയിലും സൈനികര്‍ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Facebook Comments

COMMENTS

- Advertisment -

Most Popular

നിർത്തലാക്കിയിരുന്ന ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക. കൊല്ലം - എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം - കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം - ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി...

ആശങ്ക ഉയരുന്നു; രാജ്യത്ത് വീണ്ടും 17,000 കടന്ന് കോവിഡ് കേസുകൾ.

രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. രോഗമുക്തി നിരക്ക് 98.57 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. സംസ്ഥാനത്ത്...

വിദ്യാര്‍ഥി യുവജന സംഘടനകളില്‍ ഏറിയ പങ്കും മദ്യപാനികള്‍ ആണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ.

തിരുവനന്തപുരം: വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി...

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്നത്തെ നിയസഭ പിരിഞ്ഞു. സഭ വിട്ട് പുറത്തിറങ്ങിയ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം വിളിച്ചു. 'രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചത് കാടത്തം' എന്ന ബാനറുമായാണ് പുറത്തേക്ക് വന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: