മൊട്ടേറ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര്* ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് വേദിയാവുന്ന മൊട്ടേറ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് പേരുമാറ്റം. പുതിയ സ്റ്റേഡിയം ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലാവും അറിയപ്പെടുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയാണ് ഈ മത്സരത്തോടെ ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോവുന്ന സ്റ്റേഡിയത്തിന് ലഭിക്കുക. 1,32000 ആളുകള്‍ക്ക് സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ കഴിയും. നരേന്ദ്രമോഡി സ്റ്റേഡിയം എന്നാണ് ഈ സ്റ്റേഡിയത്തിന് പേരിട്ടിരിക്കുന്നത്. പ്രസിഡന്റ് രാംനാഥ് കോവിന്ദ് ആണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. നേരത്തെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്ന പേരിലായിരുന്നു സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. ഇന്നുച്ചകഴിഞ്ഞ് 2.30 ന് കളി ആരംഭിക്കും.